പാരീസ്: പാരീസ് ഒളിംപിക്‌സില്‍ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈല്‍സ്.(Noah Lyles wins the Olympic Mens 100m final) ഒളിമ്പിക്സിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ നോഹ ലൈല്‍സിനാണ് സ്വര്‍ണം. 9.79 സെക്കന്റിലാണ് ലക്ഷ്യത്തിലെത്തിയത്.
|
ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും സ്വന്തമാക്കി. തോംസണ്‍ 9.79 സെക്കന്റ് സമയം കുറിച്ചപ്പോള്‍ ഫ്രഡ് കെര്‍ലി 9.81 സെക്കന്റില്‍ ഫിനിഷ് ചെയ്തു. കിഷെയ്ന്‍ തോംസണെ 0.005 സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നോഹ പിന്തള്ളിയത്.
ALSO READ: Paris Olympics 2024 | ലോവ്‌ലിന ക്വാര്‍ട്ടറില്‍ പുറത്ത്; ബോക്‌സിങ്ങില്‍ ഇനി മെഡല്‍ പ്രതീക്ഷ വേണ്ട
ഇരുപത് വര്‍ഷത്തിന് ശേഷമാണ് പുരുഷന്മാരുടെ 100 മീറ്ററില്‍ അമേരിക്ക വീണ്ടും സ്വര്‍ണനേട്ടത്തിലെത്തിയത്. നോഹ ലൈല്‍സിന്റെ ഏറ്റവും മികച്ച സമയമാണ് പാരീസില്‍ കുറിച്ചത്. കഴിഞ്ഞ മാസം 9.81 സെക്കന്‍ഡിന് നൂറുമീറ്റര്‍ ലൈല്‍സ് ഓടിയെത്തിയിരുന്നു.
നോഹയുടെ ആദ്യ ഒളിംപിക് സ്വര്‍ണ മെഡലാണിത്. ടോക്യോ ഒളിംപിക്സില്‍ 200 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. ടോക്യോ ഒളിംപിക്സിലെ ചാമ്പ്യന്‍ ലമോന്റ് മാഴ്സെല്‍ ജേക്കബ്സിന് (9.85) അഞ്ചാമതായി ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു.


