14
Aug 2024
Tue
14 Aug 2024 Tue

കൊച്ചി: വിദേശത്ത് നല്ലൊരു അവസരം ആണ് നഴ്സുമാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. അവർക്കായി സർക്കാരിന് കീഴിലുള്ള നോർക്ക ഇതാ അവസരങ്ങൾ തുറന്നു വച്ചിരിക്കുക ആണ്. ഇതിനുള്ള നോർക്ക നഴ്‌സിങ് രജിസ്‌ട്രേഷന് തുടക്കമായി. വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വിവിധ സ്‌പെഷ്യാലിറ്റികളിലെ നഴ്‌സിങ് പ്രൊഫഷണലുകൾക്ക് ആണ് അവസരമൊരുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഴ്‌സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. നിലവിൽ ജർമ്മനി (ട്രിപ്പിൾ വിൻ), യു.കെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്കാണ് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റുകൾ.

നോർക്കയുടെ ഔദ്യോഗിക സൈറ്റായ www.nifl.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് ബയോഡാറ്റ അപ്‌ലോഡ്‌ ചെയ്ത് ആവശ്യമുളള വിവരങ്ങൾ നൽകി ആണ് രജിസ്റ്റർ ചെയ്യേണ്ടത്.

ജോലി ചെയ്യാൻ താൽപര്യമുളള രാജ്യങ്ങൾക്കും മുൻഗണന നൽകാം. അധിക ഭാഷായോഗ്യതകൾ മറ്റ് യോഗ്യതകൾ എന്നിവ നൽകാനും സംവിധാനമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Registration link: https://docs.google.com/forms/d/e/1FAIpQLSfdl9wNymUERNZs997MBq2elXXS80tl62lqjqvJSr8WTNaxOA/viewform