23
Jan 2023
Mon
23 Jan 2023 Mon

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി എന്നിവയുടെ നിരക്ക് നോര്‍ക്ക റൂട്ട്സ് വർധിപ്പിച്ചു. 18 ശതമാനം ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെട്ടതിനാല്‍ നിരക്ക് വര്‍ധിപ്പിക്കുന്നു എന്നാണ് ഇതുസംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് നൽകുന്ന വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനും എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡിനുമുള്ള സര്‍വീസ് ചാര്‍ജ് 315 രൂപയില്‍നിന്ന് 372 രൂപയായും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി നിരക്ക് 550ല്‍നിന്ന് 649 രൂപയായും വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.