20
Jun 2023
Fri
20 Jun 2023 Fri

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സിമ സൗദി പ്രോ ലീഗിലേക്ക് എത്തില്ല. ഈ സീസണില്‍ കരാര്‍ അവസാനിക്കുന്ന മുന്‍ ഫ്രഞ്ച് താരം ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് അല്ല സത്യം എന്നും താന്‍ ക്ലബ്ബ് വിടില്ല എന്നതാണ് വസ്തുതയെന്നും ബെന്‍സിമ പറഞ്ഞു. നേരത്തെ സൗദി പ്രോ ലീഗിലെ ഒരു ക്ലബ്ബ് ബെന്‍സിമയ്ക്കായി രംഗത്തുണ്ടെന്നും റെക്കോഡ് കരാറില്‍ ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കുന്നതെന്നും റയല്‍ മാഡ്രിഡില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും ബെന്‍സിമ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഡിസംബറിലാണ് ബെന്‍സിമ ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്നും വിരമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>