16
Jan 2024
Fri
16 Jan 2024 Fri

കുവൈത്ത് ദീനാര്‍ കറന്‍സികളിലെ രാജാവ്; ദീനാര്‍ ലഭിക്കാന്‍ വേണ്ടത് 3.25 ഡോളര്‍; അപ്പോള്‍ ഇന്ത്യ രൂപയോ?

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും ശക്തമായ കറന്‍സികളുടെ പട്ടികയില്‍ കുവൈത്ത് ദീനാര്‍ ഒന്നാമത്. ഫോര്‍ബ്‌സ് മാസികയുടെ പുതിയ പട്ടികയാണ് പുതിയത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദീനാര്‍. ഒരു യു.എസ് ഡോളറിന് പകരമായി നല്‍കേണ്ട വിദേശ കറന്‍സി യൂനിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഏറ്റവും ശക്തമായ കറന്‍സികള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും ശക്തമായ ആദ്യ മൂന്ന് കറന്‍സികളും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള കറന്‍സി ബഹ്‌റൈന്‍ ദീനാറും മൂന്ന് സ്ഥാനത്ത് ഒമാന്‍ റിയാലുമാണ്.

കഴിഞ്ഞ മേയില്‍ ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദീനാര്‍ ഒന്നാം സഥാനത്തായിരുന്നു. 1961ലാണ് കുവൈത്ത് ദിനാര്‍ ആരംഭിച്ചത്. 1990ല്‍ ഇറാഖ് അധിനിവേശ സമയത്ത് ദിനാറിന് ഇടിവ് രേഖപ്പെടുത്തിയെങ്കിലും കുവൈത്ത് വിമോചനത്തോടെ വീണ്ടും ശക്തമായി തിരിച്ചുവന്നു. അതേസമയം, ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇന്ത്യ 15ാം സ്ഥാനത്താണ്. ഒരു യു.എസ് ഡോളര്‍ ലഭിക്കാന്‍ 83 ഇന്ത്യന്‍ രൂപ വേണം. കുവൈത്ത് ദീനാര്‍ ഒന്നിന് 270 ഇന്ത്യന്‍ രൂപയാണ് വേണ്ടത്.

യു.​​എ​​സി​ൽ നാ​ണ​യ​പ്പെ​രു​പ്പം ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളോ​ടെ​യാ​ണെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ത് വ​ലി​യ പ്ര​തി​ഫ​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും കു​വൈ​ത്ത് ദീ​നാ​റി​ന്റെ ക​രു​ത്ത് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​തോ​ടൊ​പ്പം ഇ​ന്ത്യ​ൻ രൂ​​പ​​യു​​ടെ മൂ​​ല്യം കു​​റ​​യു​​ന്ന പ്ര​​വ​​ണ​​ത​യും തു​​ട​​ർ​ന്നാ​ൽ രൂ​പ​യു​മാ​യു​ള്ള ദീ​നാ​റി​ന്റെ വി​നി​മ​യ നി​ര​ക്ക് ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​മെ​ന്ന് സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ക്രൂ​​ഡോ​​യി​​ല്‍ വി​​ല ഉ​​യ​​രു​​ന്ന​​തും ഇ​​ന്ത്യ​​ൻ രൂ​​പ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​ണ്.

TOP 10 CURRENCIES OF THE WORLD

1. KUWAITI DINAR

2. BAHRAINI DINAR

3. OMANI RIAL

4. JORDANIAN DINAR

5. GIBRALTAR POUND

6. BRITISH POUND

7. CAYMAN ISLAND DOLLAR

8. SWISS FRANC

9. EURO

10. US DOLLAR

Not US dollar, this is world’s strongest currency. Check full list