30
Jul 2023
Tue
30 Jul 2023 Tue

മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിച്ചു; ഇനി ഇഷ്ടമുണ്ടെങ്കില്‍ ധരിച്ചാല്‍ മതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ മാസ്‌ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കികൊണ്ട് 2022 ഏപ്രില്‍ 27ന് ആണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്.

2020 മാര്‍ച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത്. കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും മാസ്‌ക് നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. 500 രൂപയാണ് മാസ്‌ക് ധരിക്കാത്തതിന് ചുമത്തിയിരുന്ന പിഴ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക