15
Jun 2024
Wed
15 Jun 2024 Wed

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) ല്‍ ജോലി. അസിസ്റ്റന്റ് ഗ്രേഡ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 58 ഒഴിവുകള്‍. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 25.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തസ്തിക& ഒഴിവ്
എന്‍.പി.സി.ഐ.എല്ലില്‍ അസിസ്റ്റന്റ് ഗ്രേഡ് നിയമനം. ആകെ ഒഴിവുകള്‍ 58.

പ്രായപരിധി
21 മുതല്‍ 28 വയസ് വരെ.

വിദ്യാഭ്യാസ യോഗ്യത
50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഡിഗ്രി.

ശമ്പളം
ഉദ്യോഗാർത്ഥികൾക്ക് 12,750 രൂപ മുതല്‍ 38,250 രൂപ വരെ

അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

ഫീസ്: 100

എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍, പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് ഫീസില്ല

അപേക്ഷ:  സമർപ്പിക്കാൻ: https://npcilcareers.co.in/MainSiten/default.aspx

NPCIL Assistant Grade 1 Recruitment 2024, 58 Vacancies, Eligibility, Apply Online