ജോലിസ്ഥലത്ത് നേരിട്ട മാനസിക പീഡനം താങ്ങാനാവാതെ നഴ്‌സ് ആശുപത്രിയില്‍ ആത്മഹത്യക്കു ശ്രമിച്ചു. തൊടുപുഴ സ്മിത ആശുപത്രിയിലാണ് സംഭവം. നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ യൂനിറ്റ് സെക്രട്ടറി കൂടിയായ നഴ്‌സാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
|
ചീഫ് നഴ്സിങ് ഓഫിസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ തുടര്‍ച്ചയായി മാനസിക പീഡനത്തിനിരയാക്കിയതായാണ് ആരോപണം. ഇവരുടെ പീഡനത്തെ തുടര്‍ന്ന് പലരും ജോലി നിര്‍ത്തിപോയതായും ആരോപണമുണ്ട്. ശമ്പളവുമായി ബന്ധപ്പെട്ടും ജോലി സമയം സംബന്ധിച്ചും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യങ്ങള്‍ പല തവണ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





