27
Mar 2023
Tue
27 Mar 2023 Tue

കോട്ടയം: കുവൈറ്റിൽ നിന്ന് അവധിക്കാലം ആഘോഷിക്കാൻ നാട്ടിലെത്തിയ മലയാളി നഴ്‌സ് വാഹനാപകടത്തിൽ ദാരുണാന്ത്യം. ചങ്ങനാശേരി തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആൻറണി (40) ആണ് മരിച്ചത്. കുവൈറ്റ് ജാബൈർ ആശുപത്രിയിലെ നഴ്‌സായിരുന്നു. കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ ആണ് ഭർത്താവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞമാസം 28നാണ് ഒരു മാസത്തെ അവധിക്കായി കുടുംബ സമേതം ഇവർ നാട്ടിൽ വന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഇല്ലിമൂട്ടിൽ വച്ചാണ് അപകടമുണ്ടായത്. തെങ്ങണ ഭാഗത്തുനിന്ന് വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്ത് നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ന്യൂജെൻ ബൈക്ക് മുൻസീറ്റിൽ ഇരുന്ന ജസ്റ്റിയുടെ വശത്ത് ഇടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

കാറിന്റെ ഇടത് വശത്ത് ഇരുന്ന ജസ്റ്റി റോസിനെ ഗുരുതര പരിക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കാറിലുണ്ടായിരുന്ന ഭർത്താവ് ജസ്‌വിൻ, മക്കൾ ജോവാൻ, ജോൺ എന്നിവർക്കും സാരമായി പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ സ്വദേശി ജെറിൻ, ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന അഞ്ജലി സുശീലൻ, ഓട്ടോ ഡ്രൈവർ രാജേഷ് എന്നിവർക്കും അപകടത്തിൽ പരിക്കുണ്ട്.