കാനഡയില്‍ സ്വപ്ന ജോലി: കൊച്ചിയില്‍ വീണ്ടും അഭിമുഖം; ഏജന്‍സി ഫീസ് ഇല്ല, തട്ടിപ്പും അല്ല
|
കൊച്ചി: കാനഡയില്‍ നല്ലൊരു ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് കേരള സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക വഴി ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. കൊച്ചിയിലെ ലേ മെറഡിയന്‍ ഹോട്ടലില്‍ പുരോഗമിക്കുന്ന നോര്‍ക്ക കാനഡ റിക്രൂട്ട്‌മെന്റില്‍ നഴ്‌സുമാര്‍ക്ക് സ്‌പോട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഡിസംബര്‍ 2നും (ഇന്നും) 4നുമാണ് (തിങ്കള്‍) സ്‌പോട്ട് അഭിമുഖങ്ങള്‍ക്ക് അവസരമുളളത്.
ബി എസ് സി (നഴ്‌സിങ്) ബിരുദമോ/പോസ്റ്റ് ബി എസ് സി യോ, ജി എം എം ഓ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. ഇതിനോടൊപ്പം NCLEX യോഗ്യത നേടിയവര്‍ക്കാണ് സ്‌പോട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക. കൂടാതെ ഐഇഎല്‍ടിഎസ് ജനറല്‍ സ്‌കോര്‍ 5 അഥവാ CELPIP ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്‌ക്രിപ്റ്റ്, പാസ്‌പോര്‍ട്ട്, മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ട് പങ്കെടുക്കാവുന്നതാണ്.
കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ അവസരങ്ങളൊരുക്കുന്നതാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.


