ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ കോടതിയില്‍ Sex Video; കേസെടുത്ത് പൊലീസ്, സംഭവം ആലപ്പുഴ കോടതിയില്‍
|
ആലപ്പുഴ: ഓണ്‍ലൈന്‍ വിചാരണ നടക്കുന്നതിനിടെ കോടതിയിലെ കമ്പ്യൂട്ടറില്‍ അശ്ശീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും അഡിഷണല്‍ സെഷന്‍സ് കോടതിയിലുമായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കോടതി നടപടികള്‍ ആരംഭിച്ച് അല്‍പം കഴിഞ്ഞായിരുന്നു രണ്ടിടത്തെയും കമ്പ്യൂട്ടറുകളില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതുകണ്ട് കോടതിയില്‍ ഉണ്ടായിരുന്ന ജഡ്ജി ഉള്‍പ്പടെ ഞെട്ടി.
വിചാരണത്തടവുകാരുമായും ദൂരെസ്ഥലത്തുള്ള സാക്ഷികളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു ജില്ലാക്കോടതികളില്‍ തെളിവെടുപ്പു നടത്തുന്നത്. പ്രിന്‍സിപ്പല്‍ കോടതി ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോഴും സെഷന്‍സ് കോടതി പീഡനക്കേസിലെ സാക്ഷി വിസ്താരം നടത്തുമ്പോഴുമായിരുന്നു സംഭവം.
ആരുടെയോ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കമ്പ്യൂട്ടറിലേക്ക് കയറിയത്. ഹാക്കിങ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വിചാരണത്തടവുകാരെയും ദൂരെയുള്ള സാക്ഷികളെയും വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജില്ലാ കോടതികള്‍ തെളിവെടുപ്പ് നടത്തുന്നത്.
സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ കോടതി നടപടികള്‍ നിര്‍ത്തിവച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് നിര്‍ദ്ദേശം നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





