12
Oct 2024
Wed
12 Oct 2024 Wed
ODEPC Recruitment: Better Paying Security Jobs in Dubai

ഗള്‍ഫ് ജോലി ശ്രമിക്കുന്നരുടെ ആദ്യ ഡെസ്റ്റിനേഷനുകളിലൊന്നാണ് ദുബൈ. അത്തരക്കാര്‍ക്കായി ഇതാ കേരളാ സര്‍ക്കാരിന് കീഴിലുള്ള റിക്രൂട്ടിങ് ഏജന്‍സിയായ ODEPEC ഗംഭീര റിക്രൂട്ട്‌മെന്റ് ഒരുക്കുന്നു. സര്‍ക്കാര്‍ ഏജന്‍സിസായതിനാല്‍ ഈ ജോലിക്ക് യാതൊരു വിധ കമ്മിഷനും ഈടാക്കില്ല. സെക്യൂരിറ്റി ജോലിയാണ് വാഗ്ദാനംചെയ്യുന്നത്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. (ODEPC Securtiy Guard Recruitment to Dubai)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ശമ്പളം
തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 2262 ദിര്‍ഹം പ്രതിമാസം ലഭിക്കും.
ഇന്ത്യന്‍ മണിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുകയാണെങ്കില്‍ ഏകദേശം 51000 രൂപ ലഭിക്കും.
(എല്ലാ ആനുകൂല്യങ്ങളും ചേര്‍ത്താണ് 2262 ദിര്‍ഹം ശമ്പളമായി ലഭിക്കുക)

 

യോഗ്യത

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം

ഏതെങ്കിലും സെക്യൂരിറ്റി മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

? സെക്യൂരിറ്റി ലൈസന്‍സ് ഉള്ളവര്‍ക്കും ആര്‍മി/ സിവില്‍ ഡിഫന്‍സ് പശ്ചാത്തലത്തില്‍ നിന്നുള്ള വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കും.
പുരുഷന്മാര്‍ക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം ഉള്ളത്. കൂടാതെ മികച്ച ശാരീരിക ക്ഷമതയും ആവശ്യമാണ്.

ഉയരം കുറഞ്ഞത് 175 സെന്റീമീറ്റര്‍

മികച്ച കേള്‍വി ശക്തിയും കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കേണ്ടതാണ്. അതുപോലെ വലിയ രോഗങ്ങള്‍ ഇല്ലാത്തവരായിരിക്കണം.

ശരീരത്തില്‍ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഇല്ലാത്ത സ്മാര്‍ട്ട് ആയ ആളുകളായിരിക്കണം.

 

പ്രായം:

25 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.

 

കമ്യൂണിക്കേഷന്‍ സ്‌കില്ല്

 

ഇംഗ്ലീഷ് നിര്‍ബന്ധമാണ് (വായിക്കുക, എഴുതുക, സംസാരിക്കുക). മറ്റേതെങ്കിലും ഭാഷ അറിയാമെങ്കില്‍ അതൊരു മുന്‍തൂക്കം ആയിരിക്കും.
സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് നല്ല ധാരണ ഉള്ളവരായിരിക്കണം.
സാധാരണ സെക്യൂരിറ്റി പ്രൊസീജിയര്‍ അറിഞ്ഞിരിക്കണം

എങ്ങിനെ അപേക്ഷിക്കാം

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ODEPC ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വായിച്ചു മനസ്സിലാക്കുക.
യുഎഇയില്‍ വരുന്ന സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവാണ് ഇത്. വനിതകള്‍ക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നതല്ല.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, അനുഭവ സാക്ഷ്യപത്രം എന്നിവ jobs@odepc എന്ന വിലാസത്തില്‍ അപേക്ഷിക്കാം

അവസാന തീയതി: 2024 ഒക്ടോബര്‍ 31 വൈകുന്നേരം 5 മണി വരെ

Apply Now: odepc.kerala.gov.in/jobs/recruitment-of-security-guards-to-uae-3/

ODEPC Recruitment: Better Paying Security Jobs in Dubai