മുംബൈ: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്കുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചു. ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ ഘട്ടം ഓഗസ്റ്റ് 25 ന് ആരംഭിക്കും. നോക്കൗട്ട് ഗെയിമുകള്‍ക്കുള്ള ടിക്കറ്റുകള്‍ സെപ്റ്റംബര്‍ അഞ്ച് മുതലും വില്‍പ്പന ആരംഭിക്കും. ടിക്കറ്റുകള്‍ക്കായുള്ള തിരക്ക് നിയന്ത്രിക്കാന്‍ വിവിധ ഘട്ടങ്ങളിലായിരിക്കും ടിക്കറ്റുകള്‍ റിലീസ് ചെയ്യുക.
|
ഓഗസ്റ്റ് 25 മുതല്‍, ഇന്ത്യ ഒഴികെയുള്ള എല്ലാ ടീമുകളുടെയും സന്നാഹ, ഇവന്റ് ഗെയിമുകള്‍ക്കായി വില്‍പ്പന ആരംഭിക്കും. ഓഗസ്റ്റ് 30 മുതല്‍, ഗുവാഹത്തിയിലും തിരുവനന്തപുരത്തും ഇന്ത്യയുടെ സന്നാഹ ഗെയിമുകള്‍ക്കായി ടിക്കറ്റ് വാങ്ങാന്‍ ആകും. ഒക്ടോബര്‍ 14-ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യയും പാകിസ്താനുമായുള്ള മല്‍സരത്തിന്റെ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ മൂന്നിന് ആവും വില്‍പ്പനയ്ക്ക് എത്തുക. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് ഉള്ള ടിക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ 15ന് ആരംഭിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


