17
Feb 2023
Sat
17 Feb 2023 Sat

റിയാദ്: സദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ അരങ്ങേറ്റ ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ ആയിരുന്നു താരത്തിന്റെ ഗോള്‍. ലീഗിലെ ആറാം സ്ഥാനക്കാരായ അല്‍ ഫത്തെഹിനെതിരേ ഇഞ്ചുറി ടൈമിലായിരുന്നു പെനാല്‍റ്റി. റോണോയുടെ ഗോളിലൂടെ അല്‍ നസര്‍ സമനില പിടിച്ചു. അല്‍ ഫത്തെഹിനായി ക്രിസ്റ്റ്യാന് ടെല്ലോ(12), സോഫിയാനെ ബെന്‍ഡെബ്ക(56) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയാണ് അല്‍ നസറിന്റെ മറ്റൊരു സ്‌കോറര്‍. ലീഗില്‍ അല്‍ നസര്‍ ഒന്നാം സ്ഥാനത്തും അല്‍ ഫത്തെഹ് ആറാം സ്ഥാനത്തുമാണ്. അതിനിടെ മല്‍സരത്തിലെ മികച്ച ഒരവസരം റൊണാള്‍ഡോ പാഴാക്കിയത് ആരാധകരെ നിരാശരാക്കി. ടലിസ്‌ക നല്‍കിയ പാസ് റൊണാള്‍ഡോ അടിച്ചത് ബാറിന് പുറത്തേക്കായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക