08
Jul 2023
Fri
08 Jul 2023 Fri

കോഴിക്കോട്: ബെംഗളൂരുവില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് ഒളവണ്ണ സ്വദേശിനി മരിച്ചു. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസില്‍ ജെ അബ്ദുല്‍ അസീസിന്റെയും ഷബീബയുടെയും മകള്‍ ജെ ആദില (23) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരിക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്കു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിയുകയായിരുന്നു. സഹോദരങ്ങള്‍: ആഷില്ല, ബാനു, ഷാനിയ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക