03
Jul 2025
Wed
03 Jul 2025 Wed
nokia phone evidence

ഹൈദരാബാദില്‍ പത്ത് വര്‍ഷം മുന്‍പ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചത് പഴയ നോക്കിയ ഫോണ്‍. (Old Nokia phone used as evidence; Man who died 10 years ago identified) ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് തിങ്കളാഴ്ച കണ്ടെത്തിയ അസ്ഥികൂടം അമീര്‍ ഖാന്‍ എന്നയാളുടേതാണെന്ന് പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നമ്പള്ളിയിലെ ഈ വീട്ടില്‍ നിന്ന് കണ്ടെത്തിയ പഴയ നോക്കിയ മൊബൈല്‍ ഫോണ്‍ ആണ് നിര്‍ണായകമായത്. നിരോധിച്ച പഴയ കറന്‍സി നോട്ടുകളും കണ്ടെത്തിയിരുന്നു. അമീറിന്റെ പിതാവ് മുനീര്‍ ഖാന്റെതായിരുന്നു ഫോണ്‍. മുനീറിന്റെ മൂന്നാമത്തെ മകന്‍ ആയ അമീര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

തിങ്കളാഴ്ച വീടിനുള്ളില്‍ വീണ ക്രിക്കറ്റ് ബോള്‍ എടുക്കാന്‍ കയറിയ പ്രദേശവാസി പകര്‍ത്തിയ വീഡിയോ ആണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. അടുക്കളയുടെ തറയില്‍ കിടക്കുന്ന അസ്ഥികൂടമാണ് വീഡിയോയില്‍ കാണുന്നത്. ചുറ്റും നിരവധി പാത്രങ്ങള്‍ കിടക്കുന്നതും കാണാം.

ALSO READ: നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയത് കാന്തപുരത്തിന്റെ ഇടപെടലിലെന്നത് വ്യാജ അവകാശവാദമോ? വിശദീകരണവുമായി അഭിഭാഷകന്‍

ബാറ്ററി നശിച്ചുപോയ ഫോണില്‍ നിന്ന് അസ്ഥികൂടം അമീറിന്റേതാണെന്ന് സൂചന ലഭിച്ചതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കിഷന്‍ കുമാര്‍ പറഞ്ഞു. ഇത് റിപ്പയര്‍ ചെയ്തപ്പോള്‍ 2015-ലെ 84 മിസ്ഡ് കോളുകള്‍ ഫോണ്‍ ലോഗില്‍ നിന്ന് കണ്ടെത്തി. ഇതാണ് ആളെ തിരിച്ചറിയാന്‍ ഇടയാക്കിയത്.

മല്‍പിടിത്തത്തിന്റെ ലക്ഷണങ്ങളോ രക്തത്തിന്റെ പാടുകളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സ്വാഭാവിക മരണമായിരിക്കാമെന്നും എ സി പി പറഞ്ഞു. അമീര്‍ അവിവാഹിതനായിരുന്നു. മാനസിക വെല്ലുവിളിയുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.