28
Oct 2023
Mon
28 Oct 2023 Mon

തിരുവനന്തപുരം: മഹല്ല് എംപവര്‍മെന്റ് മിഷന്‍ കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബിയേയും ഒഴിവാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹമാസിനെ വിമര്‍ശിച്ചു എംഎ ബേബി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചാരിച്ചതിന് പിന്നാലെയാണ് ഒഴിവാക്കല്‍. നേരത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയേയും പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസിനെ ഭീകരവാദികള്‍ എന്ന് ശശി തരൂര്‍ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>