മഹറുഫ് പനമരം
|
മുണ്ടക്കൈ മഹല്ലിലെ കഴിഞ്ഞ വര്‍ഷത്തെ നബിദിനാഘോഷ വീഡിയോ നോവായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴിഞ്ഞവര്‍ഷം മുണ്ടക്കൈ മുനവ്വിറുല്‍ ഇസ്ലാം കമ്മിറ്റി നടത്തിയ പതാക ഉയര്‍ത്തല്‍ ചടങ്ങും ഘോഷയാത്രയും സമൂഹ അന്നദാനവും എല്ലാം അടങ്ങിയ വീഡിയോ ആണ് ഏവരെയും കണ്ണീരണിയിച്ചു പ്രചരിക്കുന്നത്.
ദുരന്തത്തില്‍ മുണ്ടക്കൈ മഹല്ല് പള്ളിഇമാം ശിഹാബ് ഫൈസി ഉള്‍പ്പടെ മദ്‌റസ വിദ്യാര്‍ഥികള്‍ മാത്രം 18പേര്‍ മരിച്ചിരുന്നു. കാണാതായവര്‍ വേറെയും. ദൃശ്യത്തില്‍ കാണുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല. മുണ്ടക്കൈ ഉരുള്‍ പൊട്ടലിന്റെ ഭീകരതയില്‍ ശേഷിക്കുന്നതാവട്ടെ പാതി തകര്‍ന്ന മുണ്ടക്കൈ മഹല്ല് ജുമാ മസ്ജിദ് മാത്രം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





