28
Sep 2024
Tue
28 Sep 2024 Tue
Onam special train

കൊച്ചി: ഉത്സവ സീസണ്‍ പരിഗണിച്ച് തിരക്കേറിയ വിശാഖപട്ടണം കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.(Onam, Deepavali special train: Vishakha pattanam to Kollam- Time table)  സപ്തംബര്‍ 4 മുതല്‍ നവംബര്‍ 28വരെ ഇരുദിശകളിലേക്കുമായി 26 സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം, ദസറ, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിന്‍ നമ്പര്‍ 08539 വിശാഖപട്ടണം – കൊല്ലം സ്‌പെഷ്യല്‍ സെപ്റ്റംബര്‍ 04, 11,18, 25, ഒക്ടോബര്‍ 02, 09, 16, 23, 23, നവംബര്‍, 06, 13, 20, 27 തീയതികളില്‍ (ബുധനാഴ്ചകളില്‍) രാവിലെ 08:20ന് യാത്ര ആരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെ 12:55ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 13 സര്‍വീസുകളാണ് ഈ ദിശയിലുള്ളത്.

ട്രെയിന്‍ നമ്പര്‍ 08540 കൊല്ലം വിശാഖപട്ടണം സ്‌പെഷ്യല്‍ സര്‍വീസ് കൊല്ലത്ത് നിന്ന് സെപ്റ്റംബര്‍ 05, 12, 19, 26, ഒക്ടോബര്‍ 03, 10, 17, 24, 31, നവംബര്‍, 07, 14, 21, 28 തീയതികളില്‍ (വ്യാഴാഴ്ചകളില്‍) രാത്രി 07:35ന് ആരംഭിച്ച് പിറ്റേന്ന് രാത്രി 11:20നാണ് കൊല്ലത്തെത്തുക.

ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്, 2 എസി ടു ടയര്‍ കോച്ചുകള്‍, നാല് എസി ത്രീ ടയര്‍ കോച്ചുകള്‍, രണ്ട് എസി ത്രീ ടയര്‍ ഇക്കോണമി കോച്ചുകള്‍, ആറ് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, ഒരു ഭിന്നശേഷി സൗഹൃദ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്.

28 സ്റ്റോപ്പുകളാണ് വിശാഖപട്ടണം – കൊല്ലം സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്. കേരളത്തില്‍ പാലക്കാട്, തൃശൂര്‍ , ആലുവ , എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം , കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.

വിശാഖപട്ടണം – കൊല്ലം സ്‌പെഷ്യല്‍ ട്രെയിനിന് പുറമെ, വിശാഖപട്ടണത്ത് നിന്ന് ചെന്നൈ എഗ്മോറിലേക്കും ഉത്സവകാല തിരക്ക് പരിഗണിച്ച് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം – ചെന്നൈ സര്‍വീസ് ശനിയാഴ്ചകളിലും, ചെന്നൈ – വിശാഖപട്ടണം സര്‍വീസ് ഞായറാഴ്ചകളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്, 2 എസി ടു ടയര്‍ കോച്ചുകള്‍, നാല് എസി ത്രീ ടയര്‍ കോച്ചുകള്‍, രണ്ട് എസി ത്രീ ടയര്‍ ഇക്കോണമി കോച്ചുകള്‍, ആറ് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, ഒരു ഭിന്നശേഷി സൗഹൃദ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് ഈ ട്രെയിനിനുമുള്ളത്.