26
Jun 2023
Sat
26 Jun 2023 Sat

പത്തനംതിട്ട: കളിപ്പിക്കുന്നതിനിടെ പിതാവിന്റെ കൈയില്‍ നിന്ന് താഴെവീണ് ഒന്നരവയസ്സുകാരി മരിച്ചു. പത്തനംതിട്ട തെക്കേമല തടത്തില്‍ വീട്ടില്‍ ടി.എം വിനോദിന്റെ വീടിനോട് ചേര്‍ന്ന് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ നാഗേന്ദ്രകുമാറിന്റെയും(27) സബിത ദേവിയുടെയും മകള്‍ സൃഷ്ടികുമാരിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സൃഷ്ടികുമാരി പിതാവിന്റെ കൈയില്‍ നിന്നും തലയടിച്ചു നിലത്തുവീണത്. മാതാപിതാക്കള്‍ക്കൊപ്പം തെക്കേമലയിലെ കടയില്‍ പോയി മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.