ഇസ്രായേലിനൊപ്പം ചേര്‍ന്ന് യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഇറാന്‍ യുഎഇയിലെ യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കിയ നടത്തിയ മിസൈലാക്രമണത്തില്‍ അബുദബിയില്‍ ഒരു മരണം. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ മാര്‍ഗമധ്യേതകര്‍ക്കാന്‍ യുഎഇ ശ്രമിച്ചിരുന്നു. മിസൈല്‍ അവശിഷ്ടങ്ങള്‍ താമസകേന്ദ്രങ്ങളില്‍ പതിച്ചാണ് അപകടമെന്നാണ് യുഎഇ അധികൃതരുടെ വിശദീകരണം. കൊല്ലപ്പെട്ടത് ഏഷ്യന്‍ പൗരനാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം ഇറാന്റെ ആക്രമണങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്ന് യുഎഇ പ്രതികരിച്ചു.
|
മിസൈല്‍ ആക്രമണ സാഹചര്യത്തില്‍ അബൂദബി സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തുറന്നായ സ്ഥലത്തോ കെട്ടിടങ്ങളുടെ വാതിലുകളുടെയോ ജനാലകളുടെയോ സമീപത്തോ നില്‍ക്കരുതെന്നും സുരക്ഷിതരായി കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മൊബേല്‍ ഫോണുകളിലേക്ക് അയച്ചുനല്‍കിയ സന്ദേശത്തില്‍ പറയുന്നു.





