|
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവില്‍ പോയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ദിവ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചാണ് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ പാരിതോഷികം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കേരളയെന്ന എക്സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്.
ദിവ്യ എവിടെയെന്നെന്നറിയുന്നവര് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കുകയെന്നാണ് നോട്ടീസിലെ ആവശ്യം.
ADM നവീൻ ബാബു മരിച്ച കേസിലെ പ്രതി പി.പി. ദിവ്യയെ കണ്ടെത്താൻ കേരളാ പോലീസിനെ സഹായിക്കുന്നവർക്ക് @INCKerala വക ഒരു ലക്ഷം രൂപ ഇനാം. ദിവ്യ എവിടെയെന്നെന്നറിയുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ കോൺഗ്രസ് ഓഫീസിലോ അറിയിക്കുക! pic.twitter.com/D5z7H5Jzhn
— Congress Kerala (@INCKerala) October 23, 2024
നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞതിന് പിന്നാലെയാണ് നവീന്‍ ജീവനൊടുക്കിയത്.
എഡിഎമ്മിനെതിരെയുള്ള ആരോപണത്തിന് പിന്നാലെ കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15ന് രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി പി ദിവ്യക്കൊപ്പം കലക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
one lakh rupees reward those who found Divya Congress issued a lookout notice


