19
Mar 2023
Tue
19 Mar 2023 Tue

തിരുവനന്തപുരം: ഹൈമാസ്റ്റ് ലൈറ്റ് താഴേക്ക് പതിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരാള്‍ മരിച്ചു. ലൈറ്റിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം പേട്ട സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. ഹൈ മാസ്റ്റ് ലൈറ്റ് ഇരുമ്പു വടം ഉപയോഗിച്ച് ലൈറ്റ് അഴിക്കുന്നതിനിടെ വടം പൊട്ടി ലൈറ്റ് അനില്‍ കുമാറിന്റെ തലയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അനിലിനൊപ്പം ജോലി ചെയ്തിരുന്ന നോബിള്‍, അശോക്, രഞ്ജിത്ത് എന്നിവര്‍ക്കും പരിക്കേറ്റു. അനില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക