26
Nov 2023
Mon
26 Nov 2023 Mon

കാസർകോട്ട് വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാറിനടിയിൽപെട്ട് ഒരു വയസുകാരന് ദാരുണാന്ത്യം. ഉപ്പള സോങ്കാലിലെ കൊടങ്ക ഹൗസിൽ പ്രവാസിയായ നിസാർ – തസ്‌രീഫ ദമ്പതികളുടെ മകൻ മാശിതുൽ ജിശാൻ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. വീടിന്റെ പോർച്ചിൽ നിന്ന് കാർ പിന്നോട്ടെടുക്കുന്നതിനിടെയായിരുന്നു കുട്ടി കാറിന്റെ അടിയിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മാംഗളൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.