23
Sep 2024
Sun
23 Sep 2024 Sun
one year old girl drowned in bucket in Edarikkode

മലപ്പുറം എടരിക്കോട് ഒരുവയസ്സുകാരി വെള്ളം നിറച്ച ബക്കറ്റില്‍ വീണു മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ നൗഫലിന്റെ മകള്‍ ഹൈറ മറിയമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിനു പുറത്തുള്ള ശുചിമുറിയിലെ ബക്കറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക