കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കാലടിയിലെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകള്‍. 2018ലെ യുജിസി റെഗുലേഷന്‍ പ്രകാരം യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.
|
കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു.
നൂറോളം ഒഴിവുകളാണുള്ളത്.
കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 11 മാസത്തേക്കായിരിക്കും നിയമനം.
ബിഎഡ് യോഗ്യത അഭിലഷണീയമാണ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഒഴിവുള്ള വകുപ്പുകള്‍: ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിങ്, ഫിലോസഫി, കായിക പഠനം, സംസ്‌കൃതം ജനറല്‍, സംസ്‌കൃതം ന്യായം, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, തീയറ്റര്‍, ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ആയുര്‍വേദം, മ്യൂസിയോളജി.
ശമ്പളം: യുജിസി യോഗ്യതയുളള ഗസ്റ്റ് അധ്യാപകര്‍ക്ക് 35,000 രൂപ പ്രതിമാസം ലഭിക്കും.
യുജിസി യോഗ്യതയുളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും.
ഇവര്‍ക്ക് പ്രതിമാസം 25,000 രൂപ ലഭിക്കും.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
യുജിസി നിഷ്‌കര്‍ഷിക്കുന്ന അനുവദനീയ എണ്ണം ഗസ്റ്റ് ലക്ചര്‍മാരുടെ നിയമനം നടത്തിയ ശേഷം പിന്നീടുളള നിയമനങ്ങള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരായിട്ടായിരിക്കും.
അവസാന തീയതി: മേയ് 12
ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അതാത് വകുപ്പ് മേധാവിമാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 15.
ഫീസ്: 750 രൂപ.
(എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 500 രൂപ)
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ssus.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Online applications invited for the appointment of guest lecturers in Sanskrit University


