15
Jul 2024
Sat
15 Jul 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ഡീപ്പ് ലേണിംഗില്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 02 വരെ നീണ്ടുനില്‍ക്കുന്ന 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാമാണ് രുപകല്‍പ്പന ചെയ്തിരിക്കുന്നത്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.

ഒരു ദിവസം 2 മണിക്കൂര്‍ എന്ന രീതിയില്‍ വൈകുന്നേരം 6 മുതല്‍ 8 വരെയായിരിക്കും പരിശീലനം നടക്കുക. ഇന്‍ഡസ്ട്രിയില്‍ ഫലപ്രദമായി പ്രയോഗിക്കാന്‍ പ്രാപ്തമായ രീതിയിലാണ് കോഴ്‌സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ കോഴ്‌സിലൂടെ ന്യൂറല്‍ നെറ്റ് വര്‍ക്കുകളെയും അവയുടെ ആര്‍ക്കിടെക്ചറുകളെയും കുറിച്ച് സമഗ്രമായ ധാരണ നല്‍കുകയും, ഇമേജ് ക്ലാസിഫിക്കേഷന്‍ പോലുള്ള വിവിധ പ്രവര്‍ത്തികള്‍ക്കായി ആഴത്തിലുള്ള പഠന മാതൃകകള്‍ രൂപകല്‍പ്പന ചെയ്യാന്‍ പരിശീലിപ്പിക്കുകയും പങ്കെടുക്കുന്നവരെ അതിനായി സജ്ജരാക്കുകയും ചെയ്യും.

മറ്റുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്ന് വ്യത്യസ്തമായി, തത്സമയ വിനിമയത്തിലൂടെയാണ് ക്ലാസ്സുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിദഗ്ധ പരിശീലകരുടെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും. ഐസിഫോസിലെ വിദഗ്ധരായ പരിശീലകരുടെ മേല്‍നോട്ടത്തിലായിരിക്കും പ്രോജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കേണ്ടത്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

 ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. രജിസ്‌ട്രേഷന്‍ ഫീ 3,000 രൂപ. ഓഗസ്റ്റ് ഏഴുവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://icfoss.in/eventdetails/193 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നരം 5 മണിവരെ +91 7356610110, +91 471 2413012 / 13 / 14, +91 9400225962 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Online Certificate Course in Deep Learning