17
Apr 2023
Tue
17 Apr 2023 Tue

ദുബയ്: ഊരകം പഞ്ചായത്തിൽ നിന്നുള്ള യുഎയിലെ പ്രവാസികളുടെ പ്രഥമ സംഗമം മൻകൂൾ ന്യൂ അക്കാദമി സ്കൂളിൽ നടന്നു. സംഗമത്തിൽ സാംസ്കാരിക പരിപാടികളും കായിക മത്സരങ്ങളും ആവേശം പകർന്നു. സ്പൈസ് മ്യൂസിക് ബാന്റിന്റെ ഗാനമേള ആസ്വാദകരമായിരുന്നു. നാട്ടിലെ വീറും വാശിയും ഓർമിപ്പിക്കുന്നതായിരുന്നു വടംവലി മത്സരവും ഫുട്ബോൾ മത്സരവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിങ് കമ്മിറ്റി ഭാരവാഹി ഒ അബ്ദുൽറഊഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എം കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ പി ഇബ്രാഹിം ഇൻവെസ്റ്റ്മെന്റ് സാധ്യതകൾ അവതരിപ്പിച്ചു. പാലേരി അബ്ദുല്ലക്കുട്ടി സ്വാഗതവും പാങ്ങാട്ട് മജീദ് നന്ദിയും പറഞ്ഞു.
KC സമീർ, ജാഫർ പി. , മൂസു വി കെ , ഇല്ല്യാസ്, സലാം കെ പി , ഗഫൂർ മൂസക്കുട്ടി എന്നിവർ നേതൃത്വം നൽകി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക