അഹ്‌മദ് ശരീഫ് പി
|
അല്ലയോ മുഖ്യമന്ത്രീ പൂക്കോട് വെറ്റിനറി കോളേജില്‍ നടന്ന പൈശാചികതയുടെ പ്രകമ്പനം തേച്ചു മായ്ച്ചു കളയാന്‍ ഈരാറ്റുപേട്ടയില്‍ കുട്ടികള്‍ കാണിച്ചത് തെമ്മാടിത്തം ആണെന്ന് പറഞ്ഞാല്‍ മതിയാകുമോ.
മതിയാകില്ല. പൂക്കോട് മരണത്തെപ്പറ്റി തെമ്മാടിത്തം എന്ന് പോലും താങ്കള്‍ കമാന്നു ഉരിയാടിയതുമില്ല.അത് കൊല. ഇത് വണ്ടി പതുക്കെ തട്ടിയ സംഭവം. എന്നിട്ടും പൂക്കോട് സംഭവത്തെ അപലപിക്കാതെ എന്തേ കണ്ണ് ഇരാറ്റുപേട്ടയിലേക്ക് എത്തി ?
പൊലീസ് എഴുതി കൊടുക്കുന്നത് കണ്ണുമടച്ചു വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോള്‍ താങ്കള്‍ എത്ര മാത്രം തരം താഴുന്നു എന്ന് അറിയാമോ. അറിയാന്‍ വഴിയില്ല. കാരണം താങ്കള്‍ ഇരിക്കുന്ന സീറ്റിന്റെ ഉയരം അത്ര മേലെയാണ്. അവിടേക്ക് ഒരു വിധപെട്ട സത്യങ്ങളൊന്നും കടന്നുവരാന്‍ ധൈര്യപ്പെടുകയില്ല. ജാഗ്രത വേണ്ടത് താങ്കള്‍ക്ക് തന്നെയാണ്. കേരളത്തെ കലാപഭൂമിയാക്കാനുള്ള അത്യുന്നതങ്ങളിലെ ഗുഢാലോചന കണ്ടില്ലെന്ന് നടിച്ചാല്‍ താങ്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിനാണ് കാവല്‍ നില്‍ക്കുന്നതെന്നു ജനം പറയും.