|
ദോഹ: പ്രമുഖ മലയാളി വ്യവസായിയും ഖത്തർ ഫാമിലി ഫുഡ് സെന്റർ ഉടമയുമായ, ഹൈസൺ ഹൈദർ ഹാജി(90) നിര്യാതനായി. ദോഹയിൽ വച്ചാണ് അന്ത്യം. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഫാമിലി ഫുഡ് സെന്റർ, കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോഴ്‌സ് എന്നിവയുടെ സ്ഥാപകനാണ്.
ഖത്തറിലെ ആദ്യകാല വ്യാപാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ഹൈസൺ ഹൈദർ ഹാജി ദോഹയിൽ അന്തരിച്ചു. 90 വയസ്സായിരുന്നു. തൃശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 1962ൽ കപ്പൽ വഴി ഖത്തറിൽ എത്തിയ അദ്ദേഹം ആദ്യകാല ഇന്ത്യൻ പ്രവാസികളിൽ ഒരാളാണ്. ഖത്തറിലെ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനാണ്.
കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോർസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്കൂളായ എം.ഇ.എസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. എം.ഇ.എസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിൽ ദയാപുരം അൽ ഇസ്‌ലാം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ തുടക്കക്കാരിൽ ഒരാളും ചെയർമാനുമായിരുന്നു. ഐഡിയൽ എഡ്യൂക്കേഷൻ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനായും സേവനമനുഷ്ഠിച്ചു.
ഭാര്യ: പരേതയായ ജമീല. മക്കൾ: ഫൈസൽ, ജമാൽ, അൻവർ ആഷിഖ്, നസീമ (ഫാമിലി ഫുഡ് സെന്റർ). മരുമകൻ: അഷ്‌റഫ് (ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ്).
ഖബറടക്കം ഇന്ന് രാത്രി ദോഹയിൽ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
Prominent businessman and owner of Qatar Family Food Center, Haison Haider Haji, passed away in Doha.


