28
Jan 2025
Sun
28 Jan 2025 Sun
OYO revises rules no entry for unmarried couples

അവിവാഹിതരായ കപ്പിള്‍സിന് നോ എന്‍ട്രി പറഞ്ഞ് ട്രാവല്‍ ബുക്കിങ് കമ്പനിയായ ഓയോ. ഓയോയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍ക്കായി അവതരിപ്പിച്ച പുതിയ ചെക്ക്ഇന്‍ പോളിസിയിലാണ് അവിവാഹിതരായ സ്ത്രീ-പുരുഷന്‍മാര്‍ക്ക് ഇനി പ്രവേശനം നല്‍കില്ലെന്ന തീരുമാനം ഉള്‍പ്പെടുത്തിയത്. ഇതോടെ അവിവാഹിതരായവര്‍ക്ക് ഇനി ഓയോയില്‍ ഇനി ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയില്ല. കമ്പനിയുടെ പുതിയ പോളിസി മീററ്റിലാണ് ആദ്യം നടപ്പിലാക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുക്കിയ നയം അനുസരിച്ച്, ചെക്ക്ഇന്‍ സമയത്ത് റൂം എടുക്കുന്നവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹജരാക്കേണ്ടിവരും. ഓണ്‍ലൈനില്‍ നടത്തിയ ബുക്കിങുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. അതേസമയം, പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് ഹോട്ടലുകള്‍ക്ക് കപ്പിള്‍ ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം ഉണ്ടായിരിക്കുമെന്നും പുതുക്കിയ നയത്തിലുണ്ട്.

മീററ്റിലുള്ള ഹോട്ടലുകള്‍ പുതുക്കിയ നയം ഉടനെ നടപ്പിക്കാന്‍ കമ്പനി നിര്‍ദ്ദേശം നല്‍കി. മറ്റ് നഗരങ്ങളിലും ഇത് ഉടന്‍ നടപ്പാക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട്‌ചെയ്തു.

അവിവാഹിതരായ കപ്പിള്‍സിന് മുറി നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മീററ്റ് അടക്കമുള്ള നഗരങ്ങളില്‍ നിന്നും വിവിധ സംഘടനകള്‍ ഓയോയോട് ആവശ്യപ്പെ സാഹചര്യത്തിലാണ് ഇത്തരം നയംമാറ്റത്തിന് ഓയോയെ പ്രേരിപ്പിതെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോള്‍ തന്നെ വിപണിയിലെ നിയമപാലകരുടെയും ജനകീയ കൂട്ടായ്മകളെയും കേള്‍ക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യ റീജ്യന്‍ ഹെഡ് പവസ് ശര്‍മ പറഞ്ഞു.

കുടുംബങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാണിജ്യ യാത്രക്കാര്‍ക്കും മതപരമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്കും തനിച്ച് യാത്ര ചെയ്യുന്നവര്‍ക്കും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന ബ്രാന്റ് എന്ന നിലയില്‍ പ്രചാരം നേടിയെടുക്കാനും ഓയോ ഇതിലൂടെ ശ്രമിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഓയോയുടെ നടപടി സാദാചാര പൊലിസിങ് ആണെന്ന വിമര്‍ശനം ശക്തമാണ്.

OYO revises rules no entry for unmarried couples