
ചങ്ങരംകുളം: വിമാന കമ്പനികളുടെ ചൂഷണങ്ങള്‍ക്കു തടയിടാന്‍ ഹജ്ജ് യാതയ്ക്ക് കപ്പലുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍. ചെലവ് ചുരുങ്ങിയ ഹജ്ജ് യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞുു.
![]() |
|
പൊന്നാനി, തവനൂര്‍ അസംബ്ലി മണ്ഡലങ്ങളില്‍ നിന്ന് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് പോവുന്നവര്‍ക്കായി സംഘടിപ്പിച്ച രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക ട്രെയിനിങ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. പന്താവൂര്‍ ഇര്‍ഷാദില്‍ അരങ്ങേറിയ ഹജ്ജ് ക്ലാസില്‍ അറുന്നൂറോളം പേര്‍ സംബന്ധിച്ചു.
മുന്‍ ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ അധ്യക്ഷത വഹിച്ചു. സംസ്ഥാന മദ് റസ ക്ഷേമ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ സിദ്ദീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, പി പി നൗഫല്‍ സഅദി സംസാരിച്ചു. ജില്ലാ ട്രെയിനര്‍ അബ്ദുറഊഫ് ക്ലാസെടുത്തു. മണ്ഡലം ട്രെയിനര്‍മാരായ അലി മുഹമ്മദ് കെ എം (പൊന്നാനി ), നസീര്‍ വി വി (തവനൂര്‍ ), കെ സി മുനീര്‍, എ പി എം ബഷീര്‍, അബ്ദുറഹീം പി, അലി അശ്കര്‍ സി.പി, സുഹൈറ കെ, അനീഷ കോലളമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.