പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (PAACT) സംഘടിപ്പിച്ച ഓണാഘോഷം ക്രൗണ്‍ പ്ലാസ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. (PAACT ONAM FESTIVAL IN BAHRAIN) അല്‍ ഷെരിഫ് ഗ്രൂപ്പും സ്റ്റാര്‍ വിഷന്‍ ഗ്രൂപ്പുമായി സഹകരിച്ചു പാക്ട് നടത്തിയ ഒരുമയുടെ ഓണം പരിപാടിയില്‍ നിരവധി രാജ്യങ്ങളുടെ അംബാസഡര്‍മാരും ബഹ്‌റൈനിലെ ഭരണാധിപന്‍മാരും പൗരപ്രമുഖരും വിശിഷ്ടാതിഥികളായി.

|
കലാസാംസ്‌കാരിക രംഗത്തെ താരങ്ങളും രണ്ടായിരത്തില്പരം ആളുകളും പങ്കെടുത്ത മെഗാ ഓണസദ്യ ഒരു വര്‍ണകാഴ്ചയായി മാറി. പ്രമുഖ ഗായകന്‍ ശ്രീനാഥ് പാടിയ ഗാനങ്ങളും, പാക്ട് അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരകളികളും ഗാനങ്ങളും പാക്ട് ഒരുമയുടെ ഓണത്തിനെ മികവുറ്റതാക്കിത്തീര്‍ത്തു.

മലയാളസിനിമയില്‍ ഉയര്‍ന്നുവരുന്ന താരങ്ങളായ ജീവയും അനുമോളും കൂടെ ഗായകരുടെ കൂടെ ചേര്‍ന്ന് പരിപാടി വര്‍ണാഭമാക്കി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


