17
Apr 2025
Fri
17 Apr 2025 Fri
Pahalgram terror attack: Case filed against League leader who posted on Facebook

കാസര്‍ഗോഡ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്. (Pahalgram terror attack: Case filed against League leader who posted on Facebook) കാസര്‍കോഡ് ജില്ലാ മുസ്ലീം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിന് എതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമൂഹത്തില്‍ കലാപമുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന പരാതിയിലാണ് ബിഎന്‍എസ് 192-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്പി ഷാജിയുടെ പരാതിയിലാണ് കേസ്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ കുറ്റം മുസ്ലിംകളുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സംഭവത്തിന് പിന്നില്‍ നിഗൂഡത മണക്കുന്നുവെന്നും ഇതിന് പിന്നില്‍ സംഘപരിവാരമാണെന്നുമായിരുന്നു ബഷീര്‍ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് ആരോപണം. എന്നാല്‍, നിലവില്‍ ഈ പോസ്റ്റ് ബഷീര്‍ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമല്ല.

26 പേര്‍ക്കാണ് പഹല്‍ഗാമില്‍ ഭീകരരുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായത്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ രണ്ട് പേരുടെ വീടുകള്‍ ഭരണകൂടം തകര്‍ത്തു. ജില്ലാ ഭരണകൂടമാണ് ഇത്തരം നടപടി സ്വീകരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

വീട്ടിലുള്ളവര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ത്രാല്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്.