14
Apr 2024
Fri
14 Apr 2024 Fri
Pak girl gets new life with Indian heart

ചെന്നൈ: പാകിസ്താനി പെണ്‍കുട്ടിക്ക് ചെന്നൈയില്‍ ഹൃദയംമാറ്റിവച്ചു. കറാച്ചിയില്‍ നിന്നുള്ള 19കാരി ആയിഷ റാഷിദിനാണ് ചെന്നൈ എംജിഎം ഹെല്‍ത്‌കെയര്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഡല്‍ഹിയില്‍ മസ്തിഷ്‌ക മരണത്തിന് വിധേയമായ രോഗിയുടെ ഹൃദയമാണ് ആയിഷയില്‍ വച്ചുപിടിപ്പിച്ചത്.(Pak girl gets new life with Indian heart)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം സുഖംപ്രാപിച്ച ആയിഷയും കുടുംബവും ഡോക്ടര്‍മാരുടെ സംഘത്തിനും ഹൃദയദാതാവിന്റെ കുടുംബത്തിനും ചികില്‍സയ്‌ക്കെത്താന്‍ വിസ അനുവദിച്ച അധികൃതര്‍ക്കും നന്ദി പറഞ്ഞു. സൗജന്യമായാണ് ആയിഷയുടെ ഹൃദയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയത്. ചെന്നൈയിലെ ഐശ്വര്യന്‍ ട്രസ്റ്റ് ആണ് ചികില്‍സാച്ചെലവ് വഹിച്ചത്.

ഹൃദ്രോഗിയായ ആയിഷയെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ എക്‌മോ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്. ഭീമമായ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാച്ചെലവ് കുടുംബത്തിന് വഹിക്കാനാവില്ലെന്നു വ്യക്തമായതോടെ ഐശ്വര്യന്‍ ട്രസ്റ്റും ആശുപത്രിയിലെ ഡോക്ടര്‍മാരും ചേര്‍ന്ന് പണം മുടക്കുകയായിരുന്നു. 35 ലക്ഷം രൂപയാണ് ഹൃദയമാറ്റിവയ്ക്കലിന്റെ ചെലവെന്ന് അധികൃതര്‍ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക