06
Feb 2024
Sat
06 Feb 2024 Sat

പാക് തെരഞ്ഞെടുപ്പില്‍ ലീഡ് നേടി ഇമ്രാന്‍ ഖാന്റെ PTI; വിജയം ആഘോഷിക്കാന്‍ അണികളോട് ആഹ്വാനം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്ലാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐ (തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി) പിന്തുണച്ച സ്വതന്ത്രര്‍ക്ക് ലീഡ്. ഫലം പ്രഖ്യാപിച്ച 218 ദേശീയ അസംബ്ലി സീറ്റുകളില്‍ 83 എണ്ണം പി.ടി.ഐ സ്വതന്ത്രര്‍ നേടിയതിന് പിന്നാലെ അണികളോട് ഇമ്രാന്‍ ഖാന്‍ വിജയാഘോഷത്തിന് ആഹ്വാനംചെയ്തു.

മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് – നവാസ് (പി.എം.എല്‍- എന്‍) 65 സീറ്റോടെ രണ്ടാം സ്ഥാനത്തും ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) 42 സീറ്റോടെ മൂന്നാം സ്ഥാനത്തുമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 133 സീറ്റാണ് വേണ്ടത്. ഇതു നേടാന്‍ ഇതുവരെ ആര്‍ക്കും ആയിട്ടില്ല. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച വോട്ടെണ്ണല്‍ രാവിലെയും തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് നവാസ് ശരീഫും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയായെന്നും സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഫലം മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് പി.ടി.ഐ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇംറാന്‍ ഖാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച ഓഡിയോ വിഷ്വല്‍ സന്ദേശത്തിലാണ് പൊതു തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ടത്. സന്ദേശം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചു. പാര്‍ട്ടി നേടിയ വിജയം ആഘോഷിക്കാന്‍ ഇംറാന്‍ ഖാന്‍ അനുയായികളോട് ആഹ്വാനം ചെയ്തു. നവാസ് ശരീഫിനെ ഒരു പാകിസ്ഥാനിയും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍നിന്ന് വിലക്കിയതിനാലാണ് പി.ടി.ഐ സ്ഥാനാര്‍ഥികള്‍ സ്വതന്തരായി മത്സരിച്ചത്.
Pakistan election results 2024 updates: Counting on but no clear winner yet

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക