ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ നടന്ന സമാധാന റാലിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വാത് ജില്ലയിലെ ഒരു പട്ടണത്തില്‍ നടന്ന റാലിയെയാണ് സ്ഫോടനം ലക്ഷ്യമിട്ടത്.
|
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പ്രകാരം, റാലിക്കിടെ ശക്തമായ സ്ഫോടനമാണ് ഉണ്ടായത്. ഇത് ചാവേര്‍ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി സുരക്ഷാ സാഹചര്യം മോശമായ സാഹചര്യത്തില്‍ സമാധാനം ആവശ്യപ്പെട്ട് പ്രാദേശിക ഗോത്രസമിതി സ്വാത് അമന്‍ ജിര്‍ഗ സംഘടിപ്പിച്ച റാലിയായിരുന്നു ഇത്. സമാധാനം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും നിരവധി പേര്‍ റാലിയില്‍ പങ്കെടുത്തു.
സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവസ്ഥലം പൊലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാസേന വളഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:
Pakistan, Khyber Pakhtunkhwa, Swat, Swat Aman Jirga, Suicide Blast, Peace Rally, Terror Attack, Explosion, Pakistan News, Breaking News, International News, World News, Police, Security Forces, Terrorism, PTI, Rescue Operation, South Asia, Latest News, Global News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



