പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് പരിശോധനയില്‍ വന്‍ കുഴല്‍പ്പണവേട്ട. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവരുടെ കൈയ്യില്‍ നിന്ന് ഒരു കോടി രണ്ട് ലക്ഷം രൂപ പിടിച്ചെടുത്തു. മധുര സ്വദേശികളായ ഗണേശന്‍, ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഐലാന്റ് എക്സ്പ്രസില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.
|
സംശയം തോന്നിയ പ്രതികളെ പരിശോധിച്ചപ്പോള്‍ വയറിനോട് ചേര്‍ന്ന് കെട്ടിവെച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും കായംകുളത്തേക്ക് പണം കടത്താനായിരുന്നു ഇരുവരുടേയും പദ്ധതി. മറ്റ് നടപടികള്‍ക്കായി പിടികൂടിയ പണവും പ്രതികളെയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിന് കൈമാറി. പ്രതികള്‍ നേരത്തെയും സമാന രീതിയില്‍ പണം കടത്തിയതായാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





