25
Sep 2024
Wed
25 Sep 2024 Wed
Palakkad Owner sold autorickshaw driver committ suicide due to mental stress

പാലക്കാട്: ഉടമ സ്വന്തം ഓട്ടോറിക്ഷ വിറ്റതോടെ മാനസിക വിഷമത്തിലായ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. ഒറ്റപ്പാലം പാലപ്പുറം എസ്ആര്‍കെ നഗര്‍ താണിക്കപ്പടി വീട്ടില്‍ നിഷാദാണ് (41) മരിച്ചത്. പാലക്കാട് ഒറ്റപ്പാലത്ത് ആണ് സംഭവം. യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിഷാദ് ഉടമ ഓട്ടോറിക്ഷ വിറ്റതോടെ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് നിഷാദിനെ മീറ്റ്‌നയില്‍ വെച്ച് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിഷാദിന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ അടക്കം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. ഇന്ന് തന്നെ സംസ്‌കാരവും നടക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

Palakkad Owner sold autorickshaw driver committ suicide due to mental stress