ഇസ്രായേലിന്റെ മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. സമാധാന കരാറിന്റെ ഭാഗമായി ഇസ്രായേല്‍ മോചിപ്പിച്ച തടവുകാരാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബന്ദികളോട് ഏറ്റവും മാന്യമായ പെരുമാറുന്ന ഹമാസില്‍ നിന്ന് നേര്‍വിപരീതമാണ് ഇസ്രായേല്‍ തടവറയിലെ സ്ഥിതി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതയും അപമാനവുമാണ് ഇസ്രായേല്‍ ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരി വെളിപ്പെടുത്തി.
|
2024 നവംബറില്‍ വടക്കന്‍ ഗസയിലെ ഇസ്രായേലി ചെക്ക്പോയിന്റ് കടക്കുന്നതിനിടെയാണ് ഇവര്‍ ഇസ്രായേല്‍ സൈനികരുടെ പിടിയിലായത്. അവരുടെ വാക്കുകള്‍ ഇങ്ങനെ: ‘ജയിലില്‍ വച്ച് ഇസ്രായേല്‍ പട്ടാളക്കാര്‍ നാലുവട്ടം ക്രൂരമായി ബലാല്‍സംഗം ചെയ്തു. നഗ്നയാക്കിയശേഷം വിഡിയോ ചിത്രീകരിച്ചു. ലൈംഗിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിച്ചു.’ ഇതിനെല്ലാം പുറമേ നായ്ക്കളെ ഉപയോഗിച്ചും അതിക്രമം നടത്തിയെന്ന് അവര്‍ വെളിപ്പെടുത്തി. പലസ്തീന് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിശദാംശങ്ങള്‍ ഉള്ളത്.
ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമേ അങ്ങേയറ്റം ഹീനമായ അപമാനമാണ് തടവില്‍ നേരിടേണ്ടിവന്നത്. ‘ഇസ്രായേല്‍ സൈനികര്‍ ഇടയ്ക്കിടെ വന്ന് വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടും. മൊബൈലില്‍ ഷൂട്ട് ചെയ്യും. ശരീരത്തില്‍ ഷോക്കടിപ്പിക്കും. പ്രാര്‍ഥിക്കാന്‍ പോലും അവര്‍ അനുവദിച്ചിരുന്നില്ല.’
‘സൈനികര്‍ എന്നോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ പറഞ്ഞപ്പോള്‍ പേടിച്ച് അത് ചെയ്തു, അവരെന്നെ ഒരു ലോഹ മേശയില്‍ കമിഴ്ത്തി കിടത്തി, നെഞ്ചും തലയും അതില്‍ അമര്‍ത്തിപ്പിടിച്ചു, കൈകള്‍ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു. കാലുകള്‍ ബലമായി വേര്‍പെടുത്തി. ഒരു മനുഷ്യന് എന്നെ ബലാത്സംഗം ചെയ്തു. ഞാന്‍ നിലവിളിക്കാന്‍ തുടങ്ങി. പ്രകൃതിവിരുദ്ധ പീഡനം നടത്തി. അവര്‍ എന്റെ പുറകിലും തലയിലും അടിച്ചു. കണ്ണുകള്‍ മൂടിക്കെട്ടി, മരിച്ചിരുന്നെങ്കില്‍ എന്ന് ഓരോ നിമിഷവും ആഗ്രഹിച്ചു, ഈ ഉപദ്രവമെല്ലാം കഴിഞ്ഞ ശേഷം ഞാന്‍ വസ്ത്രമില്ലാതെ മുറിയില്‍ ഒറ്റയ്ക്കായിരുന്നു. കൈകള്‍ കിടക്കയില്‍ കെട്ടി മണിക്കൂറുകളോളം വസ്ത്രമില്ലാതെ കിടന്നു. മൂന്നു ദിവസം ആ മുറിയില്‍ ഞാന്‍ നഗ്നയായിരുന്നു. മൂന്നാം ദിവസം, വാതില്‍ തുറന്ന് എന്റെ ചിത്രങ്ങള്‍ പകര്‍ത്തി. ഒരു സൈനികന് എന്റെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അതിനിടെ എനിക്ക് ആര്‍ത്തവം വന്നു. അപ്പോഴേക്കും എന്നോട് വസത്രം ധരിക്കാന്‍ പറഞ്ഞു.’ തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നും യുവതി പറയുന്നു.
ഈ അത്രിക്രമത്തിനു ശേഷം ഹീബ്രൂ ഭാഷയില്‍ സൈനികര്‍ സംസാരിക്കുന്നതും അട്ടഹസിക്കുന്നതും പാതിബോധത്തില്‍ താനറിഞ്ഞു. മാനസിക, ശാരീരിക അതികമത്തിനിടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവേറ്റു, അനസ്തീസിയ പോലും നല്‍കാതെ ഒരു ഡോക്ടര്‍ വന്ന് മുറിവുകള്‍ തുന്നിക്കെട്ടി,
പുരുഷന്മാരായ തടവുകാര്‍ക്കും ക്രൂര പീഡനമേല്‍ക്കേണ്ടി വന്നു. ഗസ മുനമ്പിലെ ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രത്തിനു സമീപം ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്ത 18 വയസ്സുള്ള യുവാവും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചു. താനുള്‍പ്പെടെയുള്ള ആറ് യുവാക്കളോട് മുട്ടുകുത്തിയിരിക്കാന്‍ ആവശ്യപ്പെടുകയും മലദ്വാരത്തില്‍ കുപ്പി തിരുകിക്കയറ്റുകയും ചെയ്തു.
35കാരനായ പലസ്തീന് യുവാവിനെ നായയെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചു. സൈനികര്‍ മലദ്വാരത്തില്‍ കയറ്റിയ മരത്തടി തിരിച്ചെടുത്ത് തന്റെ വായില്‍ തിരുകിവച്ചെന്നും ഇയാള്‍ പറയുന്നു. നായ്ക്കളെക്കൊണ്ടുപോലും ലൈംഗികമായി പീഡിപ്പിച്ച് . ആയിരത്തോളം ഫലസ്തീന് തടവുകാര്‍ ഇപ്പോഴും ഇസ്രായേലി ഡിറ്റന്‍ഷന്‍ ക്യാംപുകളിലും ജയിലുകളിലും കഴിയുന്നുണ്ട്.





