018 മുതല്‍ 2025 വരെ വിദേശ രാജ്യങ്ങളില്‍ നടന്ന അക്രമാസക്തമായ സംഭവങ്ങളില്‍ 17 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. എംപി അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കിര്‍ത്തി വര്‍ധന്‍ സിംഗ് ലോകസഭയില്‍ സമര്‍പ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
പരിശോധനാ കാലയളവില്‍ വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കാനഡയിലാണെന്ന് മന്ത്രി വ്യക്തമാക്കി.
കണക്കുകള്‍ പ്രകാരം, കാനഡ 17 മരണം, അമേരിക്ക 9 മരണം, ഓസ്ട്രേലിയ 3 മരണം എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, യുണൈറ്റഡ് കിംഗ്ഡം, ചൈന, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഗ്രനേഡ എന്നിവിടങ്ങളില്‍ ഓരോ മരണങ്ങള്‍ വീതവും, കിര്‍ഗിസ്ഥാനില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഇതിലേക്കുണ്ടോ, സമയബന്ധിതമായ അന്വേഷണം നടക്കുന്നുണ്ടോ എന്നതായിരുന്നു ഒവൈസിയുടെ ചോദ്യം.
ഇതിന് മറുപടിയായി, വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ സര്‍ക്കാരിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണെന്ന് മന്ത്രി വ്യക്തമാക്കി. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യങ്ങളില്‍ ഇന്ത്യന്‍ മിഷനുകള്‍ ഉടന്‍ തന്നെ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഓറിയന്റേഷന്‍ സെഷനുകളും സുരക്ഷാ അഡൈ്വസറികളും നല്‍കിവരുന്നുണ്ടെന്നും, വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ MEAയുടെ MADAD പോര്‍ട്ടലിലും ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികളിലും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി വാട്‌സാപ്പ് ഗ്രൂപ്പുകളും ഹെല്‍പ്പ് ലൈന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
|


