04
Feb 2024
Mon
04 Feb 2024 Mon

കൊല്ലം: കൊറ്റങ്കരയിൽ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗം ടി എസ് മണിവര്‍ണനാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാര്‍ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 24ന് വൈകീട്ട് നാലരയോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മണിവര്‍ണന്‍ കാറില്‍ കയറ്റിക്കൊണ്ടുപോയതായി കണ്ടെത്തി.

തുടർന്ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മണിവർണനെ ജാമ്യത്തിൽ വിട്ടു. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ നാടക അധ്യാപകനായിരുന്നു മണിവർണൻ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക