ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന് പരോള്‍. (Parole for former state president of Popular Front) ഡല്‍ഹി എന്‍ഐഎ പ്രത്യേക കോടതിയാണ് മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് നാലു ദിവസത്തെ പരോള്‍ നല്‍കിയത്.
|
ബുധനാഴ്ച വൈകീട്ട് മൂന്നിനും അഞ്ചിനും ഇടയില്‍ മലപ്പുറം തലക്കാട് തൃപ്പങ്ങോട്ട് ഓഡിറ്റോറിയത്തിലാണ് നികാഹ്. നികാഹിലും വീട്ടിലെ വിവാഹ ചടങ്ങുകളിലും പങ്കെടുക്കാന്‍ ഒരു ദിവസം ആറു മണിക്കൂര്‍ വീതമാണ് അനുവദിച്ചത്.
വിവിധ ഉപാധികളോടെയാണ് കോടതി നടപടി. അനുമതി പ്രകാരം ഇന്ന് നാട്ടിലെത്തിയ സി പി മുഹമ്മദ് ബഷീറിനെ വീട്ടിലെ പരോള്‍ സമയം ചെലവഴിച്ച ശേഷം തവനൂര്‍ ജയിലിലേക്ക് മാറ്റി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


