16
Mar 2023
Fri
16 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ അതിവേഗം ഇടംപിടിച്ച നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം സജീവമായ നടിമാരിലൊരാളായ പാർവതി പലപ്പോഴും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലും ഇടപെട്ട് അഭിപ്രായങ്ങൾ പറയാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ രസകരമായ വർക്കൗട്ട് ഫോട്ടോകളാണ്.

കുട്ടികളുടെ പാർക്കിൽ വർക്കൗട്ട് ചെയ്യുന്ന പാർവതിയെയാണ് ചിത്രത്തിൽ കാണുന്നത്. പാർക്കിലെ ക്ലൈംബറിൽ തൂങ്ങിക്കിടന്ന് സ്‌ട്രെച്ച് ചെയ്യുകയാണ് താരം. രസകരമായി തന്റെ വർക്കൗട്ട് മുന്നോട്ടുകൊണ്ടുപോകുന്നതിന് തന്റെ ട്രെയിനറിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ പോസ്റ്റ്. കുട്ടികൾക്കായുള്ള സീ സോയിൽ തന്റെ ജിം ട്രെയിനർക്കൊപ്പം സമയം ചെലവഴിക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

കുട്ടികൾക്കുള്ള സീസോയിൽ കയറി പാർവ്വതിയും ട്രെയിനറും പരസ്പരം അപ് ആന്റ് ഡൗൺ കളിക്കുന്നതും, പാർവ്വതിയെക്കൊണ്ട് പാർക്കിലെ ഉപകരണങ്ങളിൽ കിട്‌ന് സ്‌ട്രെച്ച് ചെയ്യിപ്പിക്കുന്നതും കാണാം. വളരെ രസകരമായ ചിത്രങ്ങളാമ് താരം പങ്കുവെയ്ക്കുന്നത്. ഏതെങ്കിലും സിനിമയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കമാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

ഇൻസ്റ്റഗ്രാമിൽ ഭീകരൻ എന്നുപറഞ്ഞാൽ അത് ജിം ട്രെയിനർ റാഷിദ് മുഹമ്മദാണ്. സെലിബ്രിറ്റി ഫിറ്റ്‌നെസ് ട്രെയിനർകൂടിയാണ് അദ്ദേഹം. റാഷിദിനൊപ്പമുള്ള വർക്കൗട്ട് ചിത്രങ്ങൾ ഇതിന് മുൻപും താരം പങ്കുവെച്ചിട്ടുണ്ട്. പാർവ്വതി മാത്രമല്ല, നടി പത്മപ്രിയയും റാഷിദിന്റെ ട്രെയിനിംഗിലാണ് വർക്കൗട്ട് ചെയ്യുന്നത്. മൂന്നുപേരും ഒരുമിച്ചുള്ള ജിമ്മിൽ നിന്നെടുത്ത ചിത്രങ്ങൾ റാഷിദ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

പാർവ്വതിയും പത്മപ്രിയയും ഏറ്റവും ഒടുവിൽ മലയാളത്തിൽ എത്തിയ ചിത്രമായിരുന്നു വണ്ടർ വുമൺ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ഒരുകൂട്ടം ഗർഭിണികളുടെ കഥയാണ് പറഞ്ഞത്. ചിത്രത്തിൽ ഗർഭിണികളായാണ് പത്മപ്രിയയും പാ!വ്വതിയും എത്തിയത്. അന്ന് മേക്കോവറിൽ മാത്രമല്ല രൂപത്തിലും ഇരുവരും മാറ്റം വരുത്തിയിരുന്നു.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)