ന്യൂഡൽഹി: തേങ്ങ ബോംബാണെന്ന് തെറ്റിദ്ധരിച്ച് ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥർ. ഡൽഹിയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ എത്തിയ അസീം ഖാൻ ആണ് അറസ്റ്റിലായത്. ബാഗിലുള്ളത് തേങ്ങയാണെന്ന് മനസിലായതോടെ ഇയാളെ പൊലീസ് വിട്ടയച്ചു.
|
ബന്ധുവിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ, തന്റെ പക്കലുള്ള തേങ്ങ കണ്ട് സുരക്ഷ ഉദ്യോഗസ്ഥർ ബോംബ് ആണെന്ന് സംശയിച്ചെന്ന് യാത്രക്കാരൻ പറഞ്ഞിരുന്നു. ഇതാണ് പാരയായത്.
ബോംബ് എന്ന് കേട്ട സഹയാത്രിക അധികൃതരെ വിവരം അറിയിച്ചതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. മുംബൈ മോഡലായ സഹയാത്രികയാണ് വിവരം അധികൃതരെ അറിയിച്ചത്. ബോംബ് അല്ലെന്ന് മനസിലായതോടെ അസീം ഖാനെ വിട്ടയച്ചെങ്കിലും ദുബായിലേക്കുള്ള വിമാനം അതിനോടകം പോയിരുന്നു.
അതേസമയം, വിവരം അറിയിച്ച മോഡലിനേയും ഈ വിമാനത്തില്‍ യാത്ര തുടരാന്‍ അനുവദിച്ചില്ല. ബോംബ്, സ്ഫോടക വസ്തുക്കൾ തുടങ്ങിയ വാചകങ്ങൾ വിമാനത്താവളത്തിൽ പറയാൻ പാടില്ലെന്ന് ഡൽഹി പൊലീസ് പറയുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





