01
May 2023
Mon
01 May 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: തൃശൂരില്‍ ട്രെയിനില്‍ വച്ച് യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസ് (ദേവന്‍) എന്നയാള്‍ക്കാണ് പരിക്കേറ്റത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ അസീസ് ദേവനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മരു സാഗര്‍ എക്‌സ്പ്രസ്സില്‍ വച്ചാണ് സംഭവം. പ്രതി ഗുരുവായൂര്‍ സ്വദേശി അസീസ് പിടിയിലായി.
ഇന്നലെ രാത്രി 10:50ന് മരുസാ?ഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോം സിഗ്‌നലിന് മുന്നിലായി ട്രെയിന്‍ നിര്‍ത്തിയ സമയത്ത് അസീസ് ട്രെയിനിന് പുറത്തേക്കിറങ്ങി പുറത്ത് കിടന്നിരുന്ന ചില്ല് കുപ്പിയെടുത്ത് വീണ്ടും ട്രെയിനില്‍ കയറി. കുപ്പി പൊട്ടിച്ച് അസീസ് ദേവനെ കുത്തി പരിക്കേല്‍പ്പിച്ചു. ദേവന്റെ കണ്ണിനോട് ചേര്‍ന്നാണ് കുത്തേറ്റത്. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അസീസിനെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ആര്‍പിഎഫ് പിടികൂടി.

ദേവനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.