24
Aug 2024
Tue
24 Aug 2024 Tue
Pathanamthitta 2 people died due to electrocution from a trap set up to catch pigs

പത്തനംതിട്ട: പന്നികളെ പിടിക്കാന്‍ ഒരുക്കിയ കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 2 പേര്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: പന്തളത്ത് പന്നികളെ പിടിക്കാന്‍ ഒരുക്കിയ കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 2 പേര്‍ മരിച്ചു. കൂരമ്പാല തോട്ടുകര പാലത്തിന് സമീപമാണ് സംഭവം. കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരന്‍ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവമുണ്ടായത്. (Chandrasekaran (65) and PG Gopalapilla (62) died in Kurampala Arunodaya. The incident happened at seven o’clock this morning.)

ഇരുവരും പ്രദേശത്തെ കര്‍ഷകരാണ്. വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികളാണ് ഇവര്‍ ചെയ്തുവരുന്നത്. പാടശേഖരത്തില്‍ പന്നി കയറാതിരിക്കാന്‍ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.

ഈ ലൈനില്‍ നിന്ന് ഒരാള്‍ക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് രണ്ടാമത്തെ ആള്‍ക്കും ഷോക്കേറ്റത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാള്‍ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയും മരിച്ചു.

കാട്ടുപന്നി ശല്യം തടയാന്‍ ഇരുവരം പലമാര്‍ഗങ്ങളും നോക്കിയിരുന്നു. ഒടുവില്‍ ആണ് വൈദ്യുതി വേലി സ്ഥാപിച്ചത്.

പന്തളത്തു നിന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും അന്വേഷണം നടത്തിവരികയാണ്.

Pathanamthitta 2 people died due to electrocution from a trap set up to catch pigs