16
May 2026
Fri
16 May 2026 Fri
Pinarayi Vijayan

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരേ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദനെതിരേയും വിമര്‍ശനമുയര്‍ന്നു. പിണറായി വിജയനെ മാറ്റി പ്രതിപക്ഷ നേതാവായി മറ്റൊരാളെ കണ്ടെത്തണമെന്നും യോഗത്തില്‍ സംബന്ധിച്ച ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകാന്‍ ആണ്. പ്രതിപക്ഷ നേതാവാകാന്‍ ആയിരുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രിയുടെ ഓഫിസ് പാര്‍ട്ടിക്ക് അന്യമായിരുന്നുവെന്നും പാര്‍ട്ടിക്കാര്‍ക്ക് ഒരു വിലയും ഇല്ലായിരുന്നുവെന്നും ഇവര്‍ വിമര്‍ശിച്ചു. എം വി ഗോവിന്ദന്‍ ഭാര്യയെ മാത്രമാണ് സംരക്ഷിച്ചതെന്നും പാര്‍ട്ടിയെ അല്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ എം വി ഗോവിന്ദന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

ALSO READ: ട്രാക്ടര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക