15
May 2026
Fri
ട്രാക്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഒരു വയസ്സുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കര്‍ണാടകയിലെ ഹോസ്പേട്ടില്‍ തുംഗഭദ്ര ഡാമിന് സമീപമാണ് അപകടം.
|
അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. 19 പേരാണ് ട്രാക്ടറില്‍ ഉണ്ടായിരുന്നത്. ദാവണ്‍ഗരെയിലെ സന്ദൂരില്‍ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദര്‍ശനത്തിനായി ട്രാക്ടറില്‍ വരുകയായിരുന്നു കുടുംബം.
ALSO READ: ദുൽഖർ സൽമാൻ്റെ മറ്റൊരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു


