02
Sep 2023
Mon
02 Sep 2023 Mon

ഇടുക്കിയില്‍ ആംബുലന്‍സ് മറിഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്ത് വരികയായിരുന്ന രോഗി മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ഇടുക്കിയില്‍ ആംബുലന്‍സ് പത്ത് അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. ഇന്ന് പുലര്‍ച്ചെ രാജാക്കാട് കളത്രക്കുഴിയിലാണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസാണ് (80) മരിച്ചത്.

പുലര്‍ച്ചെ 4.30 ഓടെ കുളത്രക്കുഴിയില്‍ നിന്നും കയറ്റം കയറി വരുമ്പോഴുള്ള വളവില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അന്നമ്മയെ ഉടന്‍ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.